1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Woman smashes window of KSRTC premium bus

കെഎസ്ആര്‍ടിസി പ്രീമിയം ബസിന്റെ ചില്ല് അടിച്ചു തകര്‍ത്ത് യുവതി; കേസായതോടെ 28000 രൂപ നഷ്ടപരിഹാരം നല്‍കി

Woman smashes window of KSRTC premium bus
കെഎസ്ആര്‍ടിസി ബസിലെ ചില്ല് ഒരു സ്ത്രീ യാത്രക്കാരി തകര്‍ക്കുന്നതിന്റെ വൈറലായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. സംഭവം നടന്നിട്ട് കുറച്ച് ദിവസങ്ങളായി. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപം കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിലാണ് സംഭവം. തനിക്ക് ഇറങ്ങാന്‍ വേണ്ടി ആശുപത്രിക്ക് സമീപം ബസ് നിര്‍ത്താന്‍ സ്ത്രീ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രീമിയം സര്‍വീസ് ആ സ്ഥലത്ത് നിര്‍ത്താന്‍ അനുവാദമില്ലെന്ന് ഡ്രൈവറും കണ്ടക്ടറും അവരോട് പറഞ്ഞു.
 
തര്‍ക്കം തുടര്‍ന്നതോടെ സ്ത്രീ ജീവനക്കാരുടെ പ്രവൃത്തികള്‍ ഫോണില്‍ പകര്‍ത്താന്‍ തുടങ്ങി. ബസിനുള്ളില്‍ സൂക്ഷിച്ചിരുന്ന എമര്‍ജന്‍സി ചുറ്റിക എടുത്ത് മുന്‍വാതിലിന്റെ ഗ്ലാസ് അടിച്ചതോടെ സ്ഥിതിഗതികള്‍ വഷളായി. സംഭവത്തിന്റെ വീഡിയോ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബസ് നിര്‍ത്താന്‍ അവര്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. അതേസമയം റൂട്ട് നിയമങ്ങള്‍ ലംഘിക്കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ മറുപടി നല്‍കുന്നതും വീഡിയോയില്‍ ഉണ്ട്. നിരവധി പേരാണ് വീഡിയോക്ക് താഴെ ഇരു കൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത്. 
 
തുടര്‍ന്ന് പോലീസ് എത്തുകയും തന്നെ ഭാഗത്താണ് തെറ്റ് എന്ന് സ്ത്രീ സമ്മതിക്കുകയും 28000 രൂപ കെഎസ്ആര്‍ടിസിക്ക്‌നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ശബരിമല സ്വര്‍ണ മോഷണക്കേസ്: പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും