മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും
സംസ്ഥാനത്ത് മിൽമ പാൽ വില വർധന പ്രാബല്യത്തിലേക്ക്. മെയ് 21 വ്യാഴ്ച മുതൽ പുതുക്കിയ വില നിലവിൽ വരും. ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് തീരുമാനം.
ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോ?ഗത്തിൽ പുതിയ നിരക്കിന് അംഗീകാരം നൽകും. വില വർധനവിൽ പുതിയ സർക്കാരിനും പിന്തുണയാണെന്നാണ് റിപ്പോർട്ട്.
ഏറെ നാളത്തെ ചർച്ചകൾക്കൊടുവിലാണ് മിൽമ പാൽ വില വർധിപ്പിക്കുന്നത്. ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.