സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 18 ഫെബ്രുവരി 2022 (19:38 IST)
വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതികളെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതേവിട്ടു.
ആലപ്പുഴ കായംകുളം സ്വദേശികളായ രമേശന്‍(38), പ്രമോദ്(42) എന്നിവരെയാണ് കോടതി വെറുതേവിട്ടത്. 2014 ഒക്ടോബര്‍ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയോധികയുടെ കരച്ചില്‍ കേട്ട് നാട്ടുകാരാണ് പ്രതികളെ പിടികൂടുന്നത്. ആദ്യം ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇവരെ പിടികൂടുകയായിരുന്നു.