പാഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള അവകാശം ഗവര്‍ണ്ണര്‍ക്കുണ്ടെന്നും സര്‍ക്കാര്‍ ഇതില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ബിജെപി

സിആര്‍ രവിചന്ദ്രന്‍| Last Updated: വെള്ളി, 18 ഫെബ്രുവരി 2022 (18:37 IST)
എടത്വാ: പഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ടെന്നും സര്‍ക്കാര്‍ ഇതില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മിസോറം മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍. തലവടിയില്‍ ഒരുപൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങാത്തതിന് ഗവര്‍ണറെ ആക്ഷേപിക്കുമ്പോള്‍ പ്രതിപക്ഷവും ഒപ്പം ചേരുന്നു. ഗവര്‍ണര്‍ പദവിയുടെ അന്തസ് കാത്തുസൂക്ഷിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തത്.


സംസ്ഥാനത്ത് സിപിഎം ഗുണ്ടാരാജ് വളരുന്നതിന്റെ തെളിവാണ് കൊച്ചിയിലെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ലഹരി മാഫിയകളെ സര്‍ക്കാരും സിപിഎമ്മും പിന്തുണയ്ക്കുന്നതിന്റെ ഫലമാണ് ഹരിപ്പാട്ട് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :