അനുബന്ധ വാര്‍ത്തകള്‍
- പരാതി ലഭിച്ചില്ലെന്ന കർദ്ദിനാളിന്റെ വാദം പൊളിയുന്നു; കന്യാസ്ത്രീയുമായുള്ള ഫോൺ സംഭാഷണം പുറത്ത്
- ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ പൊലീസ് ഉടൻ ജലന്തറിലേക്ക്; കർദിനാളിന്റെ മൊഴിയെടുക്കും
- 'കന്യാസ്ത്രീ പരാതി നൽകിയിരുന്നു'; കർദിനാളിന്റെ വാദത്തെ തള്ളി പാലാ ബിഷപ്പ്
- കുറവിലങ്ങാട് പള്ളി വികാരിയുടെ മൊഴി ശേഖരിച്ചു; ആദ്യഘട്ട അന്വേഷണം 18ന് പൂർത്തിയാകും
- 'പരാതി വ്യാജം, തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുള്ളതിനാലാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കാത്തത്': ബിഷപ്പ് ഫ്രാങ്കോ
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വി എസ്
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വി എസ്
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യവുമായി ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദൻ ഡി ജി പിക്ക് കത്ത് നൽകി. കന്യാസ്ത്രീകള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യക്തമാണെന്നിരിക്കെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വൈകരുതെന്ന് കത്തില്‍ പറയുന്നു.
പരാതിക്കാരായ കന്യാസ്ത്രീകള്‍ ആരോപണവിധേയനായ ബിഷപ്പിന്റെ അധികാരത്തിന് താഴെ ഭയചകിതരായി കഴിയേണ്ടിവരുന്ന അവസ്ഥ ശരിയല്ല.
പരാതിക്കാരായ കന്യാസ്ത്രീകള്‍ക്ക് നേരിടേണ്ടിവന്ന പീഡനങ്ങള്‍ വ്യക്തമാക്കി ഒരു കന്യാസ്ത്രീയുടെ പിതാവ് നല്കിയ പരാതിയും അനുബന്ധ തെളിവുകളും ഉൾപ്പെടെയുള്ള കാര്യങ്ങളും വി എസ് ഡിജിപിക്ക് കൈമാറി.