ആലപ്പുഴ|
jibin|
Last Modified ബുധന്‍, 20 മെയ് 2015 (13:55 IST)
ഇപ്പോഴുള്ളത് അഴിമതി അലങ്കാരമായി കാണുന്ന കാലമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
അഴിമതി കുറ്റമായി കാണാത്തവര്‍ അഴിമതിയെക്കുറിച്ചു പറയുന്നതു കുറ്റമായാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ സിപിഎമ്മില്‍ നിന്നും പുറത്തായവരുടെ സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിഎസ്.
അതേസമയം, ചടങ്ങിൽ സിപിഎം എംഎൽഎ അടക്കമുള്ള നേതാക്കൾ വിട്ടു നിന്നു. എന്നാൽ, ആരെയും പാർട്ടി വിലക്കിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാൻ വ്യക്തമാക്കി. അധ്യക്ഷനായ എം.എ. ആരിഫ് എംഎൽഎയും സിപിഎം ഏരിയ സെക്രട്ടറി അടക്കമുള്ള നേതാക്കളും പങ്കെടുത്തില്ല. എന്നാൽ പി. തിലോത്തമൻ എംഎൽഎ അടക്കമുള്ള സിപിഐ നേതാക്കളൾ പങ്കെടുക്കുകയും ചെയ്തു.
സിപിഎം വിട്ട് സിപിഐയില ചേർന്ന നേതാക്കൾ അടക്കമുള്ളവർ തുറവൂരിൽ രൂപീകരിച്ച സോഷ്യൽ ജസ്റ്റിസ് പാലിയേറ്റീവ് കെയർ ആൻഡ് ആന്റി കറപ്ഷൻ മൂവ്മെന്റ് (സ്പാം) പ്രവർത്തന ഉദ്ഘാടനമാണ് വിഎസ് നിർവഹിച്ചത്.