Last Modified ചൊവ്വ, 19 മെയ് 2015 (20:15 IST)
പാര്‍ട്ടിക്കുള്ളില്‍ നടത്തേണ്ട വിമര്‍ശനം പുറത്തു നടത്താന്‍ പാടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്ക് പുറത്ത് വിമര്‍ശനത്തിന് പാര്‍ട്ടിയംഗത്തിന് അവകാശമില്ല പാര്‍ട്ടിയില്‍ ഗ്രൂപ്പിസം അനുവദിക്കില്ലെന്നും ഗ്രൂപ്പിസം കണ്ടാല്‍ മുളയിലെ നുള്ളണമെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടിക്കകത്ത് നടത്തേണ്ട വിമര്‍ശനം പാര്‍ട്ടിയ്ക്ക് പുറത്തുനടത്തിയതാണ് സൊവിയറ്റ് യൂണിയനിലെ പാര്‍ട്ടിയ്ക്ക് സംഭവിച്ചതെന്നും കോടിയേരി വ്യക്തമാക്കി.
നേരത്തെ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച്
വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയേയും മുന്നണിയേയും ശിഥിലമാക്കിയത് പാര്‍ട്ടിയുടെ മുന്‍ നേതൃത്വമാണെന്നും പഴയ സെക്രട്ടറിയുടെ നിലപാടുകള്‍ പുതിയ സെക്രട്ടറിയ്ക്കുമുണ്ടോ എന്ന് സംശയമുണ്ടെന്നുമായിരുന്നു വിമര്‍ശനം. ഇതുകൂടാതെ മലബാര്‍ സിമന്റസ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തിയുടെ രഹസ്യമൊഴി പുറത്തുവന്നപ്പോള്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും വി എസ് ആവശ്യപ്പെട്ടിരുന്നു.