മലബാർ സിമന്റ്സ് അഴിമതി: സിബിഐയുടെ പ്രത്യേക സംഘം അന്വേഷിക്കണം- സുധീരൻ

   വിഎം സുധീരൻ , കെപിസിസി  , മലബാർ സിമന്റ്സ് അഴിമതി ,വിഎസ് അച്യുതാനന്ദന്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 19 മെയ് 2015 (13:19 IST)
മലബാർ സിമന്റ്സ് അഴിമതിയെ കുറിച്ച് സിബിഐയുടെ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കെപിസിസി പ്രസി‌ഡന്റ് ആവശ്യപ്പെട്ടു. മലബാർ സിമന്റസിൽ ബാഹ്യശക്തികൾ ഇടപെട്ടിട്ടുണ്ട്. അതിനാൽ തന്നെ ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണം. ഇടത് ഭരണകാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന് പങ്കുണ്ടെന്ന മുൻ എം.ഡി സുന്ദരമൂർത്തിയുടെ ആരോപണം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ സിമന്റസ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തി സിബിഐയിലും കോടതിയിലും നല്‍കിയ രഹസ്യമൊഴിയില്‍ മുന്‍ വ്യവസായ വകുപ്പു മന്ത്രി എളമരം കരീമിനെതിരെ പരാമര്‍ശമുണ്ടായിരുന്നു. അതേസമയം, അഴിമതിയാരോപണം ആര്‍ക്കെതിരേ ഉയര്‍ന്നാലും നടപടി വേണമെന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ആവശ്യപ്പെട്ടു. സുന്ദരമൂര്‍ത്തിയുടെ രഹസ്യമൊഴി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :