സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ല: കെപിഎ മജീദ്

ഇപി ജയരാജന്‍ , സിപിഎം , കെപിഎ മജീദ് , മുസ്‌ലിം ലീഗ് , ആര്‍എസ്പി
കോഴിക്കോട്| jibin| Last Updated: ബുധന്‍, 20 മെയ് 2015 (12:36 IST)
യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ലീഗിനെയും കൂട്ടുപിടിക്കുമെന്ന് ‍ഇപി ജയരാജന്‍ വ്യക്തമാക്കിയതിനെ തള്ളി മുസ്‌ലിം ലീഗ് നേതാവ് കെ പിഎ മജീദ് രംഗത്ത്. സര്‍ക്കാരിനെ അട്ടിമറിക്കാനാകാത്തതില്‍ സിപിഎമ്മിനു നൈരാശ്യമുണ്ട്. മറ്റ് ഘടകകക്ഷികളെ കൂട്ടുപിടിക്കാന്‍ പറ്റാത്ത കാരണമാണ് ഇപി ജയരാജന്‍ അങ്ങനെ സംസാരിച്ചത്. സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ജനതാദളിനെയും ആര്‍എസ്പിയെയും ലഭിക്കാതെ വന്നതോടെ ലീഗിന്റെ പിന്നാലെ വരികയാണ്.

മേഖലാജാഥകളില്‍ ലീഗ് പങ്കെടുക്കില്ലെന്ന തരത്തില്‍ വ്യാപിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ജാഥ ഒറ്റക്കെട്ടായി നടക്കും, അങ്ങനെ തന്നെയാണ് ജാഥ നടക്കുന്നതെന്നും മജീദ് പറഞ്ഞു. മലബാര്‍ സിമന്റ്സിലെ അഴിമതി ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണം. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ആവശ്യം പരിഗണിക്കണം. വിഷയം ഗൗരവതരമെന്നും മജീദ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :