പോക്‌സോ കേസ്: 41 കാരന് 142 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി !

ഇത് ഒരുമിച്ചാകുമ്പോള്‍ 60 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതി

രേണുക വേണു| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (08:34 IST)

പത്തുവയസ്സുകാരിയെ ഒരു വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ ആള്‍ക്ക് 142 വര്‍ഷത്തെ തടവ് ശിക്ഷ. കവിയൂര്‍ ഇഞ്ചത്തടി പുലിയളയില്‍ ബാബു (41) എന്നയാള്‍ക്കാണ് 142 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. പത്തനംതിട്ട പോക്‌സോ കോടതിയിലെ പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ ആണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 142 വര്‍ഷത്തെ ശിക്ഷ. ഇത് ഒരുമിച്ചാകുമ്പോള്‍ 60 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതി. അഞ്ച് ലക്ഷം രൂപ പിഴയായും പ്രതി അടയ്ക്കണം. ഇല്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :