ദസറാ, ദീപാവലി ഉത്സവകാല സ്‌പെഷ്യൽ ട്രെയിനുകൾ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (20:31 IST)
തിരുവനന്തപുരം: ദാസറാ, ദീപാവലി
ഉത്സവകാലം പ്രമാണിച്ചു തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. ഇതുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്ത് നിന്ന് ടാറ്റാ നഗറിലേക്ക് ഒക്ടോബർ ഒന്ന്, എട്ട് തീയതികളിൽ പുലർച്ചെ രണ്ടര മണിക്ക് പ്രത്യേക ട്രെയിൻ യാത്ര തിരിക്കും.

ഇതേ ട്രെയിൻ തിരിച്ച് ടാറ്റാ നഗറിൽ നിന്ന് ഒക്ടോബർ നാല്, പതിനൊന്ന് തീയതികളിൽ പുലർച്ചെ അഞ്ചേകാലിനു യാത്ര തിരിക്കും. ഇതിനൊപ്പം ചെന്നൈ താംബരത്തു നിന്ന് സെപ്തംബർ 30, ഒക്ടോബർ 21 തീയതികളിൽ നാഗര്കോവിലിലേക്കും ഒക്ടോബർ അഞ്ചിന് നാഗർകോവിലിൽ നിന്ന് വൈകിട്ട് നാലേകാൽ മണിക്ക് മടക്ക സർവീസും ഉണ്ടാവും.

ഇതും കൂടാതെ നാഗർകോവിലിൽ നിന്ന് താംബരത്തേക്ക് ഒക്ടോബർ 25 ന് സ്‌പെഷ്യൽ സൂപ്പർ ഫാസ്റ്റ് ട്രെയിൻ സർവീസും ഉണ്ടായിരിക്കും. ഇതിന്റെ നമ്പർ 06002.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :