വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക പൊലീസ് സംഘം; ഡിഐജി നിശാന്തിനിക്ക് ചുമതല

രേണുക വേണു| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (09:22 IST)

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍.നിശാന്തിനിയാണ് സ്‌പെഷ്യല്‍ ഓഫീസര്‍. അഞ്ച് എസ്.പിമാരും സംഘത്തിലുണ്ട്. സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ മേല്‍നോട്ടവുമാണ് സംഘത്തിന്റെ ചുമതല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :