കെഎസ്ആർടിസിക്ക് അയ്യപ്പൻറെ അനുഗ്രഹം : ഒറ്റദിവസത്തിൽ 61,04,997 രൂപ കളക്ഷൻ

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 28 നവം‌ബര്‍ 2022 (18:55 IST)
ശബരിമല: ഇത്തവണത്തെ മണ്ഡലകാല മഹോത്സവത്തോട് അനുബന്ധിച്ചു തുടക്കത്തിൽ തന്നെ അയ്യപ്പസ്വാമി കെ.എസ്.ആർ.ടി.സി യെ കനിഞ്ഞരുളി - ഒറ്റ ദിവസത്തെ കളക്ഷൻ 61,04,997 രൂപ ലഭിച്ചു - പമ്പ - നിലയ്ക്കൽ ചെയിൻ സർവീസിൽ നിന്ന് മാത്രമാണ് ശനിയാഴ്ച 1,35,040 തീര്ഥാടകരിൽ നിന്നായി ഇത്രയധികം രൂപ 61,04,997 രൂപ ലഭിച്ചത്.

ചെയിൻ സർവീസിലെ ഇതുവരെ കെ.എസ്.ആർ.ടി.സി ക്ക് ലഭിച്ച വരുമാനം നാലര കോടി രൂപയാണ്. ആകെ 169 ബസുകൾ ഇതിനായി സർവീസ് നടത്തുന്നുണ്ട്. ശനിയാഴ്ച 161 ബസ്സുകളാണ് ഇത്രയധികം വരുമാനമുണ്ടാക്കാനായി സർവീസ് നടത്തിയത് - അകെ 1837 ട്രിപ്പുകൾ.

നിലയ്ക്കൽ - പമ്പാ സർവീസിനായി ആകെ 22 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ എ.സി ബസിനു 80 രൂപയും നോൺ എ.സി ബസിനു 50 രൂപയുമാണ് ഈടാക്കുന്നത്. ചെയിൻ സർവീസിനായി ലോഫ്‌ളോർ ബസുകൾ മാത്രമാണുള്ളത്. സർവീസ് നടത്താനായി പ്രത്യേക കണ്ടക്ടറുമില്ല - ഇതിനുള്ള ടിക്കറ്റുകൾ കൗണ്ടറുകളിൽ നിന്ന് വാങ്ങണം എന്ന് മാത്രം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :