രോഗബാധയും മരണവും കുറയുന്നു, ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു

അഭിറാം മനോഹർ| Last Modified ശനി, 24 ഒക്‌ടോബര്‍ 2020 (10:44 IST)
ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 78 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 650 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,17,956 ആയി.

78,14,682 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 6,80,680 പേർ നിലവിൽ ചികിത്സയിലുണ്ട്. അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവ് വന്നിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതാണ്. അമേരിക്ക(2,29,284), ബ്രസീല്‍ (1,56,528) എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്‌.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :