1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nedunkatntam Chakkaanam Idukki

ഭാര്യയെ ശല്യം ചെയ്ത യുവാവിനെ ഭര്‍ത്താവ് വെട്ടിവീഴ്ത്തി

Nedunkatntam
ഇടുക്കി: ഭാര്യയെ ശല്യം ചെയ്ത യുവാവിനെ ഭര്‍ത്താവ് വെട്ടിവീഴ്ത്തി. നെടുങ്കണ്ടത്തെ ചക്കകാനം സ്വദേശി ശരത് എന്ന യുവാവിനാണ് ബിനോയ് എന്നയാളുടെ വാക്കത്തി കൊണ്ടുള്ള വെട്ടേറ്റത്.
 
നെടുങ്കണ്ടത്തെ ഗുരുമന്ദിരംപടി സ്വദേശി ബിനോയ് ഇന്ന് രാവിലെയാണ് ഭാര്യയെ ശല്യം ചെയ്തു എന്നാരോപിച്ച് ശരത്തിനെ വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശരത്തിനെ വെട്ടുന്നത് കണ്ട് തടസം പിടിക്കാനെത്തിയ ശരത്തിന്റെ പിതാവിന് പരിക്കേറ്റു. ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
പീഡനക്കേസ് പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും പീഡനത്തിന് പിടിയില്‍