വിസ്‌മയ കേസ്: കിരൺ കുമാർ കുറ്റക്കാരൻ: ശിക്ഷാവിധി നാളെ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 മെയ് 2022 (11:34 IST)
ഭർതൃപീഡനത്തെ തുടർന്ന് ബി.എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ശിക്ഷ നാളെ പ്രഖ്യാപിക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് കിരൺ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്.

മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂടിയാണ് കിരണ്‍ കുമാര്‍. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചര്‍ച്ച ചെയ്ത കേസിലെ കോടതിവിധി. വിധിപ്രസ്താവം നടക്കുമ്പോൾ കിരൺ കുമാറും അച്ഛനും കോടതിയിലുണ്ടായിരുന്നു.

ഭര്‍ത്താവ് കിരണ്‍ കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21-നാണ്
ഭര്‍ത്തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്തത്.സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം നൽകിയ സ്വർണം ലഭിക്കാത്തതിലും കിരൺ വിസ്മയയെ പീഡിപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :