വിസ്മയ കേസില്‍ വിധി ഇന്ന്; പ്രതിയായ കിരണ്‍കുമാറിന് പത്തുവര്‍ഷം വരെ തടവ് ലഭിച്ചേക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 23 മെയ് 2022 (07:21 IST)
സംസ്ഥാനത്തെ നടുക്കിയ വിസ്മയ കേസില്‍ വിധി ഇന്ന് പ്രഖ്യാപിക്കും. പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായിരുന്ന കിരണ്‍കുമാറിന് പത്തുവര്‍ഷം വരെ തടവ് ലഭിച്ചേക്കാം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും വകുപ്പുകളാണ് കിരണ്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീധന പീഡനത്തിനെതിരായ വകുപ്പ് 498എ. ഇതേതുടര്‍ന്നുള്ള മരണമായതിനാല്‍ വകുപ്പ് 304ബി. ആത്മഹത്യ പ്രേരണ കുറ്റത്തിന് വകുപ്പ് 306. ശാരീരിക ഉപദ്രവത്തിന് വകുപ്പ് 323. ഭീഷണിക്കെതിരായ വകുപ്പ് 506 എന്നിവയാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണ സംഘം കണ്ടെത്തിയ ശാസ്ത്രീയ തെളിവുകള്‍ കോടതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി പി രാജ്കുമാര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :