1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala News

സംസ്ഥാനത്ത് ഇന്നുമുതല്‍ മെയ്26 വരെ മഴയ്ക്ക് സാധ്യത

Heavy Rain
സംസ്ഥാനത്ത് ഇന്നുമുതല്‍ മെയ്26 വരെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. അതേസമയം ഇന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദേശമൊന്നും പുറപ്പെടുവിച്ചില്ല. എന്നാല്‍ തീരദേശങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കൂടാതെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ചിലയവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റുവീശാന്‍ സാധ്യതയുണ്ട്. അതിനാലാണ് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ശക്തമായ ഇടിമിന്നലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ