സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (08:39 IST)
വിസ്മയ കേസില്‍ കുറ്റപത്രം ഈമാസം 10ന് പൊലീസ് സമര്‍പ്പിക്കും. കേസില്‍ 40ലേറെ സാക്ഷികളാണുള്ളത്. കൂടാതെ 20ലധികം തൊണ്ടിമുതലും കേസിലുണ്ട്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ കേസിലെ വിചാരണ കഴിയും വരെ കിരണ്‍കുമാറിന് ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കില്ല. നിലവില്‍ വിസ്മയയുടെ ഭര്‍ത്താവ് കൂടിയായിരുന്ന കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ ഏക പ്രതി.
സ്ത്രീധന പീഡനം ഉള്‍പ്പെടെ ഏഴുവകുപ്പുകളാണ് കിരണ്‍ കുമാറിനെതിരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടതെ വിസ്മയ സുഹൃത്തുക്കള്‍ക്കയച്ച വാട്‌സാപ്പ് സന്ദേശങ്ങളും കുറ്റപത്രത്തില്‍ കിരണിനെതിരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.