1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local Kerala News

കോഴിക്കോട് 800 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ പാഴായി

Kozhikode
കോഴിക്കോട് 800 ഡോസ് വാക്‌സിന്‍ പാഴായി. കൊവിഷീല്‍ഡ് വാക്‌സിനാണ് പാഴായത്. ചെറൂപ്പ ആശുപത്രിയിലാണ് സംഭവം. താപനില ക്രമീകരിക്കുന്നതിലെ അശ്രദ്ധമൂലം വാക്‌സിന്‍ തണുത്തുറഞ്ഞ് പോകുകയായിരുന്നു. കൊവിഷീല്‍ഡ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത് രണ്ടുഡിഗ്രിക്കും എട്ടുഡിഗ്രിക്കും ഇടയിലെ താപനിലയിലാണ്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.
 
ഇന്ന് രാവിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ വാക്‌സിന്‍ എടുക്കുമ്പോഴാണ് കാര്യം ജീവനക്കാര്‍ അറിയുന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വിസ്മയ കേസ്: കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടതായി ഉത്തരവിറക്കി