1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

അങ്കമാലിയില്‍ മക്കളെ തീകൊളുത്തി കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച മാതാവും മരിച്ചു

Ernakulam
അങ്കമാലിയില്‍ മക്കളെ തീകൊളുത്തി കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച മാതാവും മരിച്ചു. തുറവൂര്‍ സ്വദേശിനി അഞ്ചു(29) ആണ് മരിച്ചത്. ഇവരുടെ മക്കളായ ചിന്നു(6), കുഞ്ചു(3) എന്നിവര്‍ പൊള്ളലേറ്റ് നേരത്തേ മരിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. നാട്ടുകാരാണ് ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും അങ്കമാലി ആശുപത്രിയില്‍ എത്തിച്ചത്.
 
ഒന്നരമാസം മുന്‍പ് അഞ്ചുവിന്റെ ഭര്‍ത്താവ് അനൂപ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
അടുത്ത ലേഖനം
കോഴിക്കോട് 800 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ പാഴായി