അനുബന്ധ വാര്‍ത്തകള്‍
- കുടുംബശ്രീ സമ്പൂർണ്ണ ഡിജിറ്റലാകുന്നു. ലോൺ വിവരങ്ങൾ ഇനി ആപ്പ് വഴി
- കോവിഡ് ഉയരുന്നു; ഇത്തരക്കാര്‍ ശ്രദ്ധിക്കുക, മാസ്ക് നിര്‍ബന്ധം
- ശാരീരിക അവശതയുള്ള യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
- മധ്യവയസ്കനെ മരണം കൊലപാതകമെന്ന് പോലീസ് : അന്വേഷണം ആരംഭിച്ചു
- ഭാര്യയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവാവിന് ദാരുണാന്ത്യം
സപ്ലൈകോ വിഷു-റംസാന്‍ ഫെയറുകള്‍ ഏപ്രില്‍ 12-ന് ആരംഭിക്കും
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിഷു-റംസാന്‍ ഫെയറുകള്‍ ഏപ്രില്‍ 12 മുതല്‍ 21 വരെ നടത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. ഫെയറുകളുടെ സംസ്ഥാനതല ഉത്ഘാടനം ഏപ്രില്‍ 12-ന് രാവിലെ11.00 മണിയ്ക്ക് തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലിനു സമീപം പ്രവര്‍ത്തിക്കുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് പരിസരത്ത് ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രി ഉത്ഘാടനം നിര്‍വ്വഹിക്കുന്നതാണ്.
14 ജില്ലാ ആസ്ഥാനങ്ങളിലേയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. താലൂക്ക് ആസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫെയറുകള്‍ സംഘടിപ്പിക്കുക. വിഷുവിനും റംസാനും സ്‌പെഷ്യല്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റ് സാധനങ്ങള്‍ എന്നിവ 10 മുതല്‍ 35 ശതമാനം വരെ പ്രത്യേക വിലക്കിഴിവില്‍ ഫെയറുകളില്‍ വില്‍പ്പന നടത്തുന്നു. ഉത്സവ സീസണുകളില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഇടപെടുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഇത്തരം സ്‌പെഷ്യല്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.