അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 5357 പേര്‍ക്ക്, കേരളത്തില്‍ കൊവിഡ് കുതിക്കുന്നു
- ബിഗ്ബോസില്‍ മധുവിനെതിരായ പരാമര്‍ശം; അഖില്‍ മാരാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി
- ജമ്മുകശ്മീരില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഭൂമിവാങ്ങിയത് കശ്മീരികളല്ലാത്ത 185 ഇന്ത്യക്കാര്‍
- രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്നതിന്റെ 10 ആരോഗ്യ ഗുണങ്ങള്‍ ഇതാ
- പത്തിലൊരാള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള വൃക്കരോഗ ലക്ഷണങ്ങള്‍ ഉണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഭാര്യയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവാവിന് ദാരുണാന്ത്യം
ഭാര്യയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവാവിന് ദാരുണാന്ത്യം. പെരുവൂര്‍ സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ മനീഷാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. കിണറിന്റെ വക്കത്തിരുന്ന് മനീഷ് ഭാര്യയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ വീഴുകയായിരുന്നു. പെട്ടെന്ന് ഫോണ്‍ കട്ടായപ്പോള്‍ ഭാര്യ വീണ്ടും വിളിച്ചുനോക്കി.
കിട്ടാതായതോടെ അയല്‍വാസികളെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ മനീഷിനെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലു ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.