1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kanjav,police,arrest

കഞ്ചാവ് കേസ് പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും പിടിയിലായി

കഞ്ചാവ്
കഞ്ചാവ് കേസിലെ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും കച്ചവടം നടത്തിയപ്പോള്‍ പിടിയിലായി. ഓട്ടോറിക്ഷയില്‍ കറങ്ങി കഞ്ചാവ് കച്ചവടം നടത്തുന്ന കൊട്ടാരക്കര കലയപുരംസ് അജുഭവനില്‍ ബിജു കുമാര്‍ എന്ന 40 കാരനാണു വീണ്ടും പൊലീസ് പിടിയിലായത്.
 
ബിജു കുമാറില്‍ നിന്ന് 192 പൊതി കഞ്ചാവ് പിടിച്ചെടുത്തതായി കൊല്ലം എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍റ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സി.ഐ സി.കെ സനു പറഞ്ഞു. കഞ്ചാവുമായി രഹസ്യ സങ്കേതത്തിലേക്ക് പോകും വഴിയാണു ബിജു പിടിയിലായത്.
 
തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്‌ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ആറാമത്തെ തവണയാണു കഞ്ചാവുമായി പ്രതിയെ പിടികൂടുന്നത്. 
About Writer
vishnu