വേണാട് എക്‌സ്പ്രസ് ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല

എ കെ ജെ അയ്യര്‍| Last Modified ശനി, 1 മെയ് 2021 (18:00 IST)
തിരുവനന്തപുരം: തിരുവനന്തപുരം - ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വേണാട് എക്‌സ്പ്രസ് ട്രെയിന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഓടില്ലെന്ന് റയില്‍വേ അറിയിപ്പ്. നാളെ ഞായറാഴ്ച മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.

06310 / 6302 നമ്പറുകളിലാണ് അപ് / ഡൗണ്‍ ആയി വേണാട് എക്‌സ്പ്രസ് ഓടുന്നത്.
ദിവസവും രാവിലെ അഞ്ചിന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു ഷൊര്‍ണ്ണൂരിലെത്തുകയും തുടര്‍ന്ന് അവിടെ നിന്ന് തിരികെ രാത്രി തിരുവനന്തപുരത്ത് എത്തുകയും ചെയ്യുന്ന ഈ ട്രെയിന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നിര്‍ത്തലാക്കുന്നത് ജനത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കും എന്നാണ് ആക്ഷേപം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :