കൊച്ചി|
jibin|
Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (14:33 IST)
ഗുരുവിനെ കുരിശിലേറ്റിയ നിശ്ചല ദൃശ്യ വിഷയവുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെങ്കിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറക്കുമെന്ന വിഷയത്തില്‍ സംശയമില്ല. അത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാനായി എസ്എൻഡിപി, ബിജെപിയെ സഹായിക്കുമോയെന്നതിന് ഇപ്പോൾ ഉറപ്പില്ല.
നിശ്ചല ദൃശ്യ വിഷയമടക്കമുള്ള കാര്യങ്ങളില്‍ തങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്ന സിപിഎം എസ്എൻഡിപിയെ ബിജെപിയുമായി അടുപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റിയ നിശ്ചല ദൃശ്യവും പ്രതിമ തകർത്തതും രണ്ടാണ്. പൂജിക്കാതെ ഗോഡൗണിൽ സൂക്ഷിച്ച പ്രതിമയാണ് തകർത്തത്. ഗുരുവിന്റെ പ്രതിമ ഗോഡൗണിൽ വയ്ക്കാനുള്ളതല്ല. പ്രതിമ തകർത്തത് ആർഎസ്എസോ ബിജെപിയോ ആണെന്നു തെളിയിക്കപ്പെട്ടാൽ ശക്തമായി അപലപിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മനോര ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.