തെരഞ്ഞെടുപ്പിന് ശേഷം ബിഹാറില്‍ ബിജെപി പ്രബല ശക്തിയായി മാറുമെന്ന് യോഗേന്ദ്ര യാദവ്

ന്യൂഡല്‍ഹി:| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (14:15 IST)
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിഹാറില്‍ ബിജെപി പ്രബല ശക്തിയായി മാറുമെന്ന് മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്. തിരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്ന് പറയാന്‍ സാധിക്കില്ല. ഫലം എന്തായാലും ബിജെപി ബിഹാറില്‍ മുഖ്യ രാഷ്ട്രീയ ശക്തിയായി മാറും. ഇതുവരെ ബിഹാര്‍ എന്തായിരുന്നോ അതില്‍ നിന്നൊരു മാറ്റമായിരിക്കും ഇനി കാണാന്‍ പോവുന്നത് അദ്ദേഹം പറഞ്ഞു.

എല്ലാ കക്ഷികളും ബിജെപിക്കെതിരായാണ് രംഗഗത്തുവന്നിരിക്കുന്നത്. ഇത് ബിജെപിയെ വിജയിപ്പിക്കുമോ എന്നാണ് അറിയേണ്ടത്. അങ്ങനെ ബിജെപി വിജയിച്ചാല്‍ അത് വന്‍ ദുരന്തമായിരിക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലുണ്ടായ സാമൂഹ്യനീതിയുടെ അട്ടിമറിയായിരിക്കും ഇത്. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് യോഗേന്ദ്ര യാദവ് ഇക്കാര്യം പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :