തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (20:36 IST)
ശ്രീനാരായണഗുരുവിന്റെ നിശ്ചലദൃശ്യവുമായി ഉണ്ടായ വിവാദത്തിൽ എസ്എൻഡിപി യോഗനേതൃത്വത്തിന്റെ നിലപാടിനെതിരെ സിപിഎം. ആർഎസ്എസ് ബന്ധവുമായി ബന്ധപ്പെട്ട് എസ്എൻഡിപി നേതൃത്വത്തോട് വിട്ടുവീഴ്ച വേണ്ട. ഈഴവ സമുദായത്തെയല്ല സിപിഎം എതിർക്കുന്നത്. പാര്‍ട്ടിക്കെതിരായി നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കണമെന്നും സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണയായി.
ശ്രീനാരായണഗുരുവിനെ ഹൈജാക്ക് ചെയ്യാനുള്ള ആർഎസ്എസ് നീക്കത്തെ തുറന്നുകാണിക്കുക്കാനായിരുന്നു നിശ്ചലദൃശ്യത്തിലൂടെ സിപിഎം ശ്രമിച്ചത്. എന്നാൽ ദൃശ്യവൽക്കരിച്ചപ്പോൾ തെറ്റിദ്ധാരണയും വേദനയും ഉണ്ടായത് ഒഴിവാക്കാമായിരുന്നുവെന്നും സിപിഎം സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.
അതേസമയം, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ സങ്കുചിത ജാതി ചിന്തയുടെ ഇത്തിരിവെട്ടത്തില്‍ ഒതുക്കുകയാണ്.
മഹാമന്ത്രങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ കെട്ട നീതിയുമായി കൂട്ടിക്കെട്ടുന്നു എന്നും വിഎസ് പറഞ്ഞു.
ഗുരുവിനെതിരെ വാളോങ്ങിയവരുടെ പിന്‍മുറക്കാരാണ് സംഘപരിവാറുകാര്‍. ഈ സംഘപരിവാറുകാരെ എസ്എന്‍ഡിപി യോഗം മച്ചമ്പിമാരാക്കുകയാണെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.