തിരുവനന്തപുരം|
JOYS JOY|
Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (13:08 IST)
സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസ് തെളിഞ്ഞാല്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പൂജപ്പുരയിലേക്കാണ് പോകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.
മോദിയുടെ മണ്ഡലമായത് കൊണ്ടാണോ കാശിക്കു പോകുന്നതെന്നും വി എസ് ചോദിച്ചു.
നേരത്തെ, ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് വി എസ് ഇങ്ങനെ പ്രതികരിച്ചത്.
ചാനലുകളിലൂടെ പീഡിപ്പിച്ചാലും താന്‍ ലക്ഷ്യത്തില്‍ നിന്നും പിന്മാറില്ലെന്നും ഇപ്പോഴത്തെ ആരോപണങ്ങള്‍ രാഷ്‌ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.