1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala election news

തിരഞ്ഞെടുപ്പ്: 123 പത്രികകള്‍ തള്ളി, മത്സര രംഗത്ത് 13,972 പേര്‍

Election
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ 123 പത്രികകള്‍ തള്ളി. 13,972 സ്ഥാനാര്‍ഥികളാണ് നിലവില്‍ മത്സര രംഗത്തുള്ളത്. ഇന്നു വൈകിട്ടു മൂന്നു വരെ പത്രികകള്‍ പിന്‍വലിക്കാന്‍ സമയമുണ്ട്.
 
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവിധ വാര്‍ഡുകളില്‍ ലഭിച്ച പത്രികകളില്‍ 963 എണ്ണം സ്വീകരിച്ചു. അഞ്ചെണ്ണം തള്ളി. മുനിസിപ്പാലിറ്റികളില്‍ ലഭിച്ചവയില്‍ 17 എണ്ണം തള്ളി. 1,201 എണ്ണം സ്വീകരിച്ചു.
 
ഗ്രാമ പഞ്ചായത്തുകളില്‍ 10,454 പത്രികകളാണു നിലവിലുള്ളത്. സൂക്ഷ്മ പരിശോധനയില്‍ 73 എണ്ണം തള്ളി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 1,139 ഉം ജില്ലാ പഞ്ചായത്തില്‍ 215 ഉം പത്രികകളാണുള്ളത്. ഇവിടങ്ങളില്‍ യഥാക്രമം ഒമ്പത്, 19 പത്രികകള്‍ വീതം തള്ളി.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പോലീസുകാരുടെ പരാതി പരിഹരിക്കാന്‍ ഡിജിപിയുടെ പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഒരുങ്ങി