കൊല്ലം ജില്ലയിലെ വിവിധ വാഹനാപകടങ്ങളിൽ മൂന്നു മരണം

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 12 ജനുവരി 2022 (10:17 IST)
കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ വിവിധ വാഹനാപകടങ്ങളിൽ മൂന്നു മരണം സംഭവിച്ചു. കൊട്ടാരക്കര ചിരട്ടക്കോണം ജംഗ്‌ഷനിൽ ടിപ്പർ ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. വെട്ടിക്കവല
കോക്കാട് ജയഭാവനിൽ മനോജ് ഉണ്ണിത്താൻ (44) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭാര്യ ജയയെ ഗുരുതരമായ സ്ഥിതിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇതിനൊപ്പം ദേശീയപാതയിൽ ലോറിയും വന്നതും കൂട്ടിയിടിച്ചു വാൻ ഡ്രൈവർ മരിച്ചു. തഞ്ചാവൂരിൽ നിന്ന് നെല്ല് കയറ്റി കേരളത്തിലേക്ക് വന്ന ലോറിയും കൊട്ടാരക്കര നിന്ന് തമിഴ്‌നാട്ടിലേക്ക് പോയ വാനുമാണ് കൂട്ടിയിടിച്ചത്. വാനിൽ ഉണ്ടായിരുന്ന ദിലീപാണ് മരിച്ചത്.

ഇത് കൂടാതെ എം.സി.റോഡിൽ വാളകത്തു നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബേസിൽ മിനിലോറി ഇടിച്ചു ലോറി ഡ്രൈവറും മരിച്ചു. മിനിലോറിയിൽ ഉണ്ടായിരുന്ന ആയൂർ കാരാളിക്കൊണം സ്വദേശി നാഗൂർ കനി (60) ആണ് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :