'മര്യാദയ്ക്ക് ഇരുന്നില്ലെങ്കില്‍ പുറത്തിറക്കി വിടും'; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് ആക്രോശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

രേണുക വേണു| Last Modified ശനി, 25 ജൂണ്‍ 2022 (14:34 IST)

മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസിനു നേരെ നടന്ന എസ്.എഫ്.ഐ. അതിക്രമങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് കുപിതനായത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം എസ്.എഫ്.ഐ. പ്രവര്‍ത്തകരല്ല എറിഞ്ഞുടച്ചതെന്ന് നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോഴാണ് സതീശന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. മര്യാദയ്ക്ക് ഇരുന്നില്ലെങ്കില്‍ പുറത്താക്കുമെന്ന് മാധ്യമപ്രവര്‍ത്തകനോട് സതീശന്‍ പറഞ്ഞു.

'ഇതുപോലത്തെ കാര്യങ്ങളൊന്നും ആയിട്ട് ഇങ്ങോട്ട് വരണ്ട. കൈയില്‍ വച്ചാല്‍ മതി. ആ പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി. കേരളത്തിന്റെ മുഖ്യമന്ത്രിയോട്. എന്നോട് ഇതുപോലെയുള്ള ചോദ്യങ്ങള്‍ ചോദിക്കണ്ട. ഞാന്‍ മര്യാദ കാണിക്കുന്നതുകൊണ്ടാണ് നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഇല്ലെങ്കില്‍ പുറത്തിറക്കി വിടും. മനസ്സിലായോ. അസംബന്ധം പറയാതെ മര്യാദയ്ക്ക് ഇരുന്നോളണം,' വി.ഡി.സതീശന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :