മോഹന്‍ലാല്‍ തായ്ലന്‍ഡില്‍, കൂടെ മകള്‍ വിസ്മയയും, കുഞ്ഞാലിയും ചിന്നാലിയും വീണ്ടും കണ്ടുമുട്ടി

കെ ആര്‍ അനൂപ്| Last Modified ശനി, 25 ജൂണ്‍ 2022 (09:00 IST)

ബറോസിന്റെ തിരക്കിലാണ് മോഹന്‍ലാല്‍. സിനിമയുടെ ഒരു ഗാനരംഗം മാത്രമാണ് ഇനി ചിത്രീകരിക്കാന്‍ ഉള്ളതെന്ന് നേരത്തെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ പറഞ്ഞിരുന്നു.തായ്ലന്‍ഡില്‍ വെച്ച് ചിത്രീകരിക്കാനാണ് ടീം പദ്ധതിയിട്ടിരിക്കുന്നത്.

ഇപ്പോഴിതാ മോഹന്‍ലാല്‍ തായ്ലന്‍ഡില്‍ എത്തിയിരിക്കുന്നു. മരക്കാറില്‍ ചിന്നാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയ് ജെ. ജാകൃത് ആണ് ഇക്കാര്യം അറിയിച്ചത്.സിനിമയില്‍ അഭിനയിക്കുന്ന അതിനുപുറമേ നടന്‍ ആദ്യമായി ആക്ഷന്‍ ഡിസൈനര്‍ ആകുന്ന സിനിമ കൂടിയാണിത്. അതിനെല്ലാം അവസരം നല്‍കിയ മോഹന്‍ലാലിന് ജയ് നന്ദി പറഞ്ഞിരുന്നു.
പുറത്തുവന്ന ചിത്രങ്ങളില്‍ മോഹന്‍ലാലിനെയും മകള്‍ വിസ്മയയും സംവിധായകന്‍ ടി കെ രാജീവ് കുമാറിനെയും കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :