'അയര്‍ലന്‍ഡിനെതിരെ സഞ്ജുവിനേക്കാളും ഇഷാനേക്കാളും നല്ലത് ദിനേശ് കാര്‍ത്തിക്ക്'

രേണുക വേണു| Last Modified ശനി, 25 ജൂണ്‍ 2022 (11:53 IST)

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആകാന്‍ നല്ലത് ദിനേശ് കാര്‍ത്തിക്ക് ആണെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ റോഹന്‍ ഗവാസ്‌കര്‍. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരേക്കാള്‍ മുകളിലാണ് താന്‍ കാര്‍ത്തിക്കിനെ കാണുന്നതെന്ന് റോഹന്‍ ഗവാസ്‌കര്‍ പറഞ്ഞു. എന്നാല്‍ പ്ലേയിങ് ഇലവനില്‍ ഇഷാനും സഞ്ജുവും വേണമെന്നും റോഹന്‍ പറഞ്ഞു.

' ഇഷാനേയും സഞ്ജുവിനേയും ദിനേശ് കാര്‍ത്തിക്കിനേയും പ്ലേയിങ് ഇലവനില്‍ ഉള്‍ക്കൊള്ളിക്കാം. പക്ഷേ, വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യം വരുമ്പോള്‍ ഞാന്‍ ദിനേശ് കാര്‍ത്തിക്കിനെ തിരഞ്ഞെടുക്കും. സഞ്ജുവും ഇഷാനും പ്ലേയിങ് ഇലവനില്‍ ഉണ്ടാകണം. സ്റ്റംപിനു പിന്നില്‍ ദിനേശ് കാര്‍ത്തിക്കാണ് നല്ലത്. ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡിലേക്ക് ദിനേശ് കാര്‍ത്തിക്കാണ് എന്റെ ആദ്യ ചോയ്‌സും. അദ്ദേഹം വളരെ മികച്ച ക്രിക്കറ്ററാണ്,' റോഹന്‍ ഗവാസ്‌കര്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :