രേണുക വേണു|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2025 (09:54 IST)
Rahul Mamkootathil: പീഡനക്കേസില്‍ അറസ്റ്റ് ഭയന്നു ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി തെരച്ചില്‍ തുടരുന്നു. രാഹുല്‍ ഒളിവില്‍ പോയിട്ട് 12 ദിവസമായി.
രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ച ജോസ്, റെക്‌സ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിയായ ബാഗലൂരുവിലെ ഒളിസങ്കേതത്തില്‍നിന്ന് ബംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്നാണ് വിവരം. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പൊലീസ് പിടിച്ചെടുത്തു. ഇവരുടെ വിശദമായിട്ടുള്ള ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഒളിവില്‍ കഴിയാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. രണ്ടാമത്തെ കേസിലെ പൊലീസ് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഇത് പരിശോധിച്ച് വാദം കേട്ട ശേഷം ആകും കോടതി തീരുമാനം പറയുക. രണ്ടാമത്തെ കേസിലെ അന്വേഷണവും തുടരുകയാണ്. പരാതിക്കാരിയായ പെണ്‍കുട്ടിയില്‍ നിന്ന് അന്വേഷണസംഘം ഉടന്‍ മൊഴിയെടുക്കും.