വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക്, വാഴച്ചാൽ- മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിൻവലിച്ചു

അഭിറാം മനോഹർ| Last Modified വെള്ളി, 26 മെയ് 2023 (13:40 IST)
വിനോദസഞ്ചാരികളുടെ തിരക്ക് മൂലം വാഴച്ചാല്‍ റൂട്ടിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. ടാറിങ്ങ് നടത്തുന്നതിനായിരുന്നു ഇന്ന് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാല്‍ വിനോദസഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് നിയന്ത്രണം താത്കാലികമായി ഒഴിവാക്കുകയായിരുന്നു.

അവധിക്കാലമായതിനാല്‍ ഈ റൂട്ടില്‍ വിനോദസഞ്ചാരികളുടെ തിരക്കാണ്. നിയന്ത്രണം പ്രഖ്യാപിച്ചതോടെ വിനോദസഞ്ചാരികളുടെ മടക്കം പ്രതിസന്ധിയിലായിരുന്നു. അടുത്ത തിങ്കളാഴ്ച മുതലാകും റൂട്ടില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നാണ് വിവരം. വാഴച്ചാല്‍ ചെക്ക്‌പോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്ക്‌പോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം. എന്നാല്‍ രാവിലെയും വൈകീട്ടും കെഎസ്ആര്‍ടിസി നടത്തുന്ന ട്രിപ്പ് തുടരും. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കും ഇളവുണ്ടാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :