മാമ്പഴവും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനേഴുകാരനെ കെട്ടിയിട്ട് മര്‍ദ്ദനം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 മെയ് 2023 (11:40 IST)
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ 17 കാരനെ കെട്ടിയിട്ട് മര്‍ദ്ദനം. മാമ്പഴവും പണവും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. സംഭവം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നടന്നത്.മലയാണ്ടി കൗണ്ടന്നൂര്‍ സ്വദേശിയായ കുമാര്‍ രാജിന് മര്‍ദനമേറ്റത്.

17 വയസ്സുകാരന്റെ കൈകള്‍ രണ്ടും ഉയര്‍ത്തി കെട്ടി ചെരുപ്പും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. കൊഴിഞ്ഞാമ്പാറ സ്വദേശികളായ പരമശിവവും ഭാര്യ ജ്യേതിമണിയും മകനും ചേര്‍ന്നാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കൊഴിഞ്ഞാമ്പാറയ്ക്ക് അടുത്തുള്ള വണ്ണാമട എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ കുമാര്‍രാജ് കടയില്‍ നിന്ന് പണവും സാധനങ്ങളും മോഷ്ടിക്കുന്നത് സിസിടിവിയില്‍ കാണാന്‍ ഇടയായതാണ് മര്‍ദ്ദനത്തിന് പിന്നിലുള്ള കാരണം. പരിക്കേറ്റ കുമാര്‍ രാജ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :