അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ യാത്രാ നിയന്ത്രണം, വിനോദ സഞ്ചാരികള്‍ക്ക് വിലക്ക്

രേണുക വേണു| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (09:20 IST)

കാട്ടാന ആക്രമണ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടി അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ യാത്രാ നിയന്ത്രണം. ഈ റൂട്ടില്‍ ഒരാഴ്ചത്തേക്ക് ടൂറിസ്റ്റുകളെ കടത്തിവിടില്ല. രാത്രിയാത്രയ്ക്കും നിരോധനം ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകളെ മാത്രമേ കടത്തിവിടൂ. ഇന്നലെ രാത്രിയും മേഖലയില്‍ കാട്ടാനയുടെ ആക്രമണമുണ്ടായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :