ട്രാഫിക് നിയന്ത്രണം: പൂണെ - കന്യാകുമാരി എക്‌സ്പ്രസ്സ് ഇന്ന് ആലപ്പുഴ വഴി സര്‍വീസ് നടത്തും

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 29 മെയ് 2022 (15:02 IST)
പൂണെ ജംഗ്ഷനില്‍ നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട കന്യാകുമാരി പ്രതിദിന (16381) ജയന്തി ജനത എക്‌സ്പ്രസ്സ് ഇന്ന് ആലപ്പുഴ വഴിയാകും സര്‍വീസ് നടത്തുക. ഏറ്റുമാനൂര്‍ - കോട്ടയം - ചിങ്ങവനം പാതയിരിട്ടിപ്പക്കല്‍ അവസാനഘട്ട പ്രവര്‍ത്തികള്‍ക്കായുള്ള ട്രാഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ യാണ് ഇപ്പൊള്‍ അഞ്ച് മണിക്കൂര്‍ വൈകിയോടുന്ന പൂണെ-കന്യാകുമാരി എക്‌സ്പ്രസ്സ് ആലപ്പുഴ വഴി തിരിച്ചവിടുന്നത്.

ഇന്നെ ദിവസം ഈ ട്രെയിനിന് ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളില്‍ താത്കാലിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. ഇന്ന് എറണാകുളത്തിനും കായംകുളത്തിനും ഇടയില്‍ ആലപ്പുഴ വഴി സര്‍വീസ് ഡൈവേര്‍ട്ട് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്ന ട്രെയിനുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :