യുവതിയോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 ഓഗസ്റ്റ് 2022 (19:50 IST)
യുവതിയോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. വൈക്കം സ്വദേശി ജിഷ്ണുരാജിന്റെ ലൈസന്‍സ് ആണ് റദ്ദാക്കിയത്. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആണ് നടപടി എടുത്തത്. ഒമ്പത് ദിവസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. വൈക്കം ഇടക്കൊച്ചി റൂട്ടിലോടുന്ന ബസ്സിലെ യാത്രക്കാരിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

ബസ്സില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന വ്യക്തിയാണ് ഇവര്‍. കഴിഞ്ഞദിവസം എത്തേണ്ട സ്ഥലത്ത് ഇറങ്ങാന്‍ സമയത്ത് ബസ് മുന്നോട്ട് എടുത്തതിനെ കുറിച്ച് യുവതി ഡ്രൈവറോട് തിരക്കിയതാണ് തര്‍ക്കത്തിലേക്ക് വഴിവെച്ചത്. പിന്നാലെ ബസ് ഡ്രൈവര്‍ യുവതിയോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് യുവതി മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :