വാക്‌സിനേഷനും പരിശോധനകളും കൂട്ടണം: കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 ഓഗസ്റ്റ് 2022 (18:49 IST)
വാക്‌സിനേഷനും പരിശോധനകളും കൂട്ടണമെന്നാവശ്യപ്പെട്ട് കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം. കേരളത്തില്‍ ഒരു മാസത്തോളമായി കേസുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. മിക്ക സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സാഹചര്യം. അതിനാലാണ് കേന്ദ്രം കേരളം ഉള്‍പ്പെടെയുള്ള 7 സംസ്ഥാനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് കത്തയച്ചത്. കേരളത്തില്‍ 5 ജില്ലകളില്‍ 10% മുകളിലാണ് പോസിറ്റീവ് നിരക്ക്. 13 ജില്ലകളില്‍ പരിശോധന കുറഞ്ഞതായും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞദിവസം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 1364 കേസുകളാണ്. കൂടാതെ രാജ്യത്തിന്റെ പ്രതിവാര കേസുകളുടെ 7. 8% കേരളത്തിലാണെന്നും കേന്ദ്രം കത്തില്‍ പറയുന്നു. പരിശോധനകള്‍ കുറഞ്ഞ സാഹചര്യത്തില്‍ കേരളത്തെ കേന്ദ്രം വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 10 ജില്ലകളില്‍ ഓഗസ്റ്റ് നാലിനും 28 നും ഇടയിലുള്ള കാലഘട്ടത്തില്‍ പരിശോധനയുടെ എണ്ണം കുത്തനെ കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ കത്തില്‍ വിലയിരുത്തുന്നു. വരും നാളുകളില്‍ സംസ്ഥാനത്ത് കോവിഡ് പരിശോധനകളും വാക്‌സിനേഷനും കൂട്ടാന്‍ ആരോഗ്യമന്ത്രാലയം കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :