ബൈക്കിന്റെ താക്കോലിന് ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 ഓഗസ്റ്റ് 2022 (14:29 IST)
ബൈക്കിന്റെ താക്കോലിന് ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദാമുലാണ് സംഭവം നടന്നത്. ബൈക്കിന്റെ താക്കോലിനെ ചൊല്ലിയുള്ള വഴക്കിനിടെ പിതാവ് വെട്ടുകയായിരുന്നു. രക്തം വാര്‍ന്നാണ് മകന്‍ മരിച്ചത്. സംഭവത്തില്‍ പിതാവായ മോത്തി പട്ടേലും മൂത്തമകന്‍ രാംകിസാനും പോലീസിന്റെ കസ്റ്റഡിയില്‍ ആയിട്ടുണ്ട്. ബൈക്കിന്റെ താക്കോലിനെ കുറിച്ചുള്ള തര്‍ക്കത്തിനിടയില്‍ പട്ടേല്‍ കോടാലുകൊണ്ട് മകനായ സന്തോഷ് പട്ടേലിന്റെ ഇടതുകൈ വെട്ടി മാറ്റുകയായിരുന്നു.

ഇതിനു ശേഷം വെട്ടിമാറ്റിയ കൈയുമായി പ്രതി പോലീസ് സ്റ്റേഷനില്‍ എത്തി. പോലീസ് സ്ഥലത്തെത്തി സന്തോഷിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. യാത്രാമധ്യേ രക്തം വാര്‍ന്നാണ് സന്തോഷം മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :