കെ കെ ശൈലജയെ വെച്ചുള്ള എൽഡിഎഫ് ചെക്ക് ഏറ്റില്ല, ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളിലാക്കി ഉയർത്തി ഷാഫി പറമ്പിൽ

KK Shailaja and Shafi parambil
KK Shailaja and Shafi parambil
അഭിറാം മനോഹർ| Last Updated: ചൊവ്വ, 4 ജൂണ്‍ 2024 (14:18 IST)
കേരളം ഉറ്റുനോക്കിയിരുന്ന വടകര മണ്ഡലത്തില്‍ ഇരുപതിനായിരത്തോളം വോട്ടിന്റെ ലീഡുമായി ഷാഫി പറമ്പില്‍. കെകെ ശൈലജയും ഷാഫി പറമ്പിലും തമ്മില്‍ തീപ്പാറുന്ന പോരാട്ടമാണ് വടകരയില്‍ നടന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളില്‍ ലീഡ് നില മാറി മറിഞ്ഞെങ്കിലും ഷാഫി തിരിച്ചുവരവ് നടത്തുകയായിരുന്നു.


വടകരയില്‍ താന്‍ തന്നെ വിജയിക്കുമെന്ന് വൊട്ടെണ്ണലിന്റെ മുന്‍പ് തന്നെ ഷാഫി പറമ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അത് ശരിവെയ്ക്കുന്ന രീതിയിലുള്ള പ്രകടനമാണ് മണ്ഡലത്തില്‍ ഷാഫി നടത്തിയത്.അവസാന ഘട്ടങ്ങളിലേക്ക് വോട്ടെണ്ണല്‍ കടക്കുമ്പോള്‍ കേരളം ഉറ്റുനോക്കിയിരുന്ന വടകര മണ്ഡലത്തില്‍ ഒരു ലക്ഷത്തിലധികം വോട്ടിന് മുന്നിലാണ് ഷാഫി പറമ്പില്‍. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലും കെ കെ ശൈലജ നിയമസഭയിലേക്ക് മത്സരിച്ച മട്ടന്നൂരിലും വോട്ടുകള്‍ വാരികൂട്ടിയാണ് ഷാഫി വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :