ആദ്യ റൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നില്‍, കോണ്‍ഗ്രസിന് ആറായിരത്തിലേറെ വോട്ടിന്റെ ലീഡ്

Modi, Loksabha elections
WEBDUNIA| Last Modified ചൊവ്വ, 4 ജൂണ്‍ 2024 (09:40 IST)
Modi, Loksabha elections
ലോകസഭാ തിരെഞ്ഞെടുപ്പ് വോട്ടെണ്ണം പുരോഗമിക്കുമ്പോള്‍ വാരണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നില്‍. ആദ്യ റൗണ്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് 11,480 വോട്ട് നേടിയപ്പോള്‍ നരേന്ദ്രമോദിക്ക് 5257 വോട്ട് മാത്രമാണ്. ലഭിച്ചത്. 6223 വോട്ടിനാണ് ആദ്യ റൗണ്ടില്‍ മോദി പിന്നിലായത്. 500 സീറ്റുകളിലെ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ 244 സീറ്റുകള്‍ വീതം നേടി എന്‍ഡിഎയും സഖ്യവും ഒപ്പത്തിനൊപ്പമാണ്.

ഉത്തര്‍പ്രദേശില്‍ വലിയ മുന്നേറ്റമാണ് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും വലിയ മുന്നേറ്റമാണ് നടത്തുന്നത്. അമേഠി മണ്ഡലത്തിലടക്കം കോണ്‍ഗ്രസ് മുന്നിലാണ്. റായ്ബറേലിയിലും വയനാടും രാഹുല്‍ ഗാന്ധി മുന്നിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :