അഭിറാം മനോഹർ|
Last Modified ചൊവ്വ, 4 ജൂണ്‍ 2024 (10:36 IST)
ലോകസഭാ തിരെഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ വരുമ്പോള്‍ കൊല്ലത്ത് യുഡിഎഫിന് ഉജ്ജ്വല മുന്നേറ്റം. വോട്ടണ്ണല്‍ പിന്നിട്ട് ആദ്യഘട്ടങ്ങള്‍ കഴിയുമ്പോള്‍ 22,000 വോട്ടുകളുടെ ലീഡാണ് എന്‍ കെ പ്രേമചന്ദ്രനുള്ളത്. നടന്‍ മുകേഷാണ് കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വോട്ടണ്ണെലിന്റെ തുടക്കത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് മുന്നേറിയതെങ്കിലും അരമണിക്കൂര്‍ പിന്നിട്ടതോടെ വോട്ട് നില മാറി.
കേരളത്തില്‍ ആലത്തൂര്‍ ഒഴികെയുള്ള ഒരൊറ്റ മണ്ഡലത്തിലും എല്‍ഡിഎഫിന് ലീഡില്ല. അതേസമയം ബിജെപിക്ക് തിരുവനന്തപുരത്തും തൃശൂരും ലീഡ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. തൃശൂരില്‍ ശക്തമായ ത്രികോണ മത്സരമെന്ന പ്രചാരണങ്ങളെ അപ്രസക്തമാക്കികൊണ്ട് ഓരോ ഘട്ടത്തിലും വോട്ട് നില ഉയര്‍ത്തി 22,000ത്തിന് മുകളില്‍ ഭൂരിപക്ഷത്തില്‍ സുരേഷ് ഗോപി മുന്നേറുകയാണ്.