ഇന്ത്യ തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷ നൽകി ഇന്ത്യാ മുന്നണി, ലോകസഭാ തിരെഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Mallikarjun Kharge and Rahul gandhi
Mallikarjun Kharge and Rahul gandhi
അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ജൂണ്‍ 2024 (10:17 IST)
ലോകസഭാ തിരെഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബിജെപി അടങ്ങിയ എന്‍ഡിഎ സഖ്യത്തിന് ശക്തമായ വെല്ലിവിളി ഉയര്‍ത്തി ഇന്ത്യ സഖ്യം. 245 സീറ്റുകളില്‍ ഇന്ത്യ സഖ്യം ലീഡ് ചെയ്യുമ്പോള്‍ 243 സീറ്റുകളിലാണ് എന്‍ഡിഎയ്ക്ക് ലീഡുള്ളത്. കേരളത്തില്‍ 17 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ എല്‍ഡിഎഫ് 2 സീറ്റുകളിലും ബിജെപി ഒരു സീറ്റിലും മുന്നിലുണ്ട്.

ഹിന്ദി ഹൃദയഭൂമിയില്‍ പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ ശക്തമായ മത്സരമാണ് ഇന്ത്യ മുന്നണി കാഴ്ചവെയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഘട്ടത്തില്‍ പോലും പിന്നിലാകാതിരുന്ന വാരണസി മണ്ഡലത്തില്‍ മോദി പിന്നിലാണ്. കോണ്‍ഗ്രസിന്റെ അജയ് റായ്ക്കാണ് ഇവിടെ ലീദുള്ളത്. വയനാട് മണ്ഡലത്തിലും റായ് ബറേലിയിലും രാഹുല്‍ഗാന്ധി ലീഡ് ചെയ്യുന്നു. കേരളത്തില്‍ ബിജെപി നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന തൃശൂര്‍,തിരുവനന്തപുരം മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടമാണ് ബിജെപി നടത്തുന്നത്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയാണ് ഇപ്പോള്‍ മുന്നിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :