വാരിയംകുന്നൻറെ ആദ്യ വിക്കറ്റ് വീണു, ട്രോളി സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്

കെ ആര്‍ അനൂപ്| Last Modified ശനി, 27 ജൂണ്‍ 2020 (15:01 IST)
ആഷിക് അബുവിന്റെ വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് ചിത്രത്തിൽ നിന്നും നിന്ന് ഒഴിവായ സാഹചര്യത്തിൽ, ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളിക്കൊണ്ട് ബിജെപി വക്താവ് രംഗത്ത്. റമീസിൻറെ രാഷ്ട്രീയ നിലപാടുകളോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ലെന്ന് ആഷിക് അബു പറഞ്ഞതിനു പിന്നാലെയാണ് സന്ദീപ് വാര്യരുടെ കുറിപ്പ്. ‘FirstWicketDown' എന്ന ഹാഷ് ടാഗോടെയാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം:

ബസ്സിന്റെ ഡ്രൈവറും ഞാനും രാഷ്ട്രീയമായി യോജിക്കാത്തവരാണെങ്കിലും ലക്ഷ്യം ഒന്നായതുകൊണ്ട് ഒരുമിച്ചു പോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ യാത്രയ്ക്കിടെ ഡ്രൈവറെ കുറിച്ച് നിരവധി ആരോപണങ്ങൾ ഉയരുകയും അതിനയാൾ മാപ്പു പറയുകയും ചെയ്തതാണ്. എന്നാലും തന്റെ നിഷ്കളങ്കത ബോധ്യപ്പെടുത്തിയതിനുശേഷമേ ഇനി ഡ്രൈവ് ചെയ്യാനുള്ളൂ എന്നറിയിച്ച് അദ്ദേഹം വഴിയിൽ ഇറങ്ങി പോയിരിക്കുന്നു. ബസ്സ് മുന്നോട്ട് പോവുക തന്നെ ചെയ്യും - സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ എഴുതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :