പൃഥ്വിരാജ് - ആഷിക് അബു ചിത്രം വാരിയംകുന്നന്‍, ചിത്രീകരണം അടുത്ത വർഷം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 ജൂണ്‍ 2020 (13:08 IST)
പൃഥ്വിരാജും സംവിധായകൻ ആഷിക് അബുവും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘വാരിയം കുന്നൻ'. മലയാള രാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥയാണ് സിനിമയാക്കുന്നത്. 2021ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

“ലോകത്തിന്‍റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാള രാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച കുഞ്ഞഹമ്മദ് ഷാജിയുടെ ജീവിതം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട വിപ്ലവ ചരിത്രത്തിൻറെ നൂറാം വാർഷികത്തിൽ ചിത്രീകരണം(2021) ആരംഭിക്കുന്നു”- പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ആഷിക് അബുവിന്റെ സിനിമകൾ ഇഷ്ടമാണെന്നും നിർഭാഗ്യവശാൽ അദ്ദേഹവുമായി സിനിമ ചെയ്യാൻ സാധിച്ചിട്ടില്ലെന്നും പൃഥ്വിരാജ് മുമ്പ് പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജ് - ആഷിക് അബു കൂട്ടുകെട്ടിൽ പിറക്കുന്ന വാരിയം കുന്നനായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :