മകളുടെ വിവാഹചടങ്ങിൽ കൊലക്കേസ് പ്രതി പങ്കെടുത്തിരുന്നോ? മുഖ്യമന്ത്രി മറുപടി നൽകണമെന്ന് സന്ദീപ് വാര്യർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 ജൂണ്‍ 2020 (17:09 IST)
ക്ലിഫ് ഹൗസിൽ വെച്ച് നടന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹചടങ്ങിൽ കൊലക്കേസ് പ്രതി പങ്കെടുത്തിരുന്നോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഫേസ്‌ബുക്കിലൂടെയാണ് സന്ദീപ് വാര്യരുടെ ആരോപണം.

തൃശ്ശൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതിയായ മുഹമ്മദ് ഹാഷിം ആണോ ക്ലിഫ് ഹൗസിലെ ചടങ്ങിൽ പങ്കെടുത്തിരുന്നത് എന്നാണ് വിവാഹചടങ്ങിലെ ചിത്രവുമായുള്ള സന്ദീപ് വാര്യരുടെ പോസ്റ്റിലെ ചോദ്യം.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് നിലവിൽ കൊലക്കേസ് പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി മുഹമ്മദ് ഹാഷിം ആണോ ? മുഖ്യമന്ത്രി മറുപടി പറയണം. പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയാണോ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത്?

തൃശ്ശൂരിൽ ആർഎസ്എസ് പ്രവർത്തകൻ ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിം ക്ലിഫ് ഹൗസിൽ നടന്ന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങിൽ സംബന്ധിച്ചുവോ?

കൊലക്കേസ് പ്രതി പരോളിലിറങ്ങി മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങിൽ ഔദ്യോഗിക വസതിയിലെത്തി സംബന്ധിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കിയാൽ മതിഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :