അനുബന്ധ വാര്‍ത്തകള്‍
- എനിക്കും പറയാനുണ്ട്: വാരിയംകുന്നനിൽ നിന്നുമുള്ള പിന്മാറ്റത്തെ പറ്റി റമീസ്
- പൃഥ്വിരാജ് - ആഷിക് അബു ചിത്രം വാരിയംകുന്നന്‍, ചിത്രീകരണം അടുത്ത വർഷം
- സൌബിന്റെ ഫാന്റസി കോമഡി - ‘ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം’ !
- വിറ്റത് 908 ടിക്കറ്റുകൾ മാത്രം, 3000 ഫ്രീ പാസുകളായിരുന്നു, കരുണ സംഗീത പരിപാടിയുടെ കണക്കുകൾ പുറത്തുവിട്ട് സംഘാടകർ
- ഷാരൂഖ് ഖാനൊപ്പം ചിത്രമൊരുക്കാൻ ആഷിക് അബു; ശ്യാം പുഷ്കരന്റെ തിരക്കഥ
വാരിയംകുന്നന്‍റെ തിരക്കഥാകൃത്ത് മാറി, റമീസ് വിശ്വാസ്യത ബോധ്യപ്പെടുത്തണമെന്ന് ആഷിക് അബു
പ്രൊജക്‍ട് പ്രഖ്യാപനം മുതല്‍ തന്നെ വിവാദങ്ങളോട് കൂട്ടുകൂടിയതാണ് വാരിയംകുന്നന്‍ എന്ന സിനിമ. ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ റമീസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വീകരിച്ച ചില നിലപാടുകളും വിവാദങ്ങള്‍ക്ക് കാരണമായി. ഇപ്പോഴിതാ, പ്രൊജക്‍ടില്‍ നിന്ന് തിരക്കഥാകൃത്ത് മാറിനില്‍ക്കുന്നതായി അറിയിക്കുകയാണ് സംവിധായകന്‍ ആഷിക് അബു.
ആഷിക് അബുവിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം:
റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാകാനാണ് സാധ്യത.
മറ്റൊരു സംവിധായകനുമായി വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ വർഷങ്ങളായി നടന്നുവരുന്നു.
റമീസും ആദ്യം മുതൽ തന്നെ ഈ ഉദ്യമത്തിൽ ഉണ്ടായിരുന്ന, ഇതിനായി റിസേർച്ചുകൾ ചെയ്ത വ്യക്തിയായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങൾക്ക് മുൻപ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തു.
തന്റെ ഉദ്ദേശശുദ്ധിയുടെ മേൽ സംശയത്തിന്റെ നിഴൽ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപ്പെടുത്താൻ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്.